കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ സ്‌പോൺസേർഡ് ചെയ്ത ആംബുലയർ വാഹനം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസും , ഫോഗ് മെഷീൻ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യൂ സി രാമനും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.ചടങ്ങിൽ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഒ ഹുസൈൻ അധ്യക്ഷത വഹിച്ചു കുന്നമംഗലം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അണുനശീകരണം, മരുന്ന്,ഭക്ഷണ വിതരണം, രോഗികൾക്ക് ചികത്സ സൗകര്യം ഏർപ്പെടുത്തുക, തുടങ്ങിയ സഹായങ്ങളുമായി 24മണിക്കൂറും സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് നാടിന് സമർപ്പിച്ചത് കുന്നമംഗലത്തെ ജീവ കാരുണ്ണ്യ സേവന രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ ആണ് ഇതിലേക്കുള്ള എല്ലാ ഉപകരണങ്ങളും വാങ്ങി നൽകിയിട്ടുള്ളത്
ചടങ്ങിൽ ഖാലിദ് കിളിമുണ്ട, കെ പി കോയ, മൊയ്‌ദീൻ ഹാജി അരിയിൽ, സി അബ്‌ദുൾ ഗഫൂർ, അലവി അരിയിൽ, ഐ മുഹമ്മദ് കോയ, സിദ്ധീഖ് തെക്കയിൽ, എം വി ബൈജു,ശറഫുദീൻ എരഞ്ഞോളി, താജുദീൻ എ കെ, കെ കെ സി നൗഷാദ്, സുൽഫി കുന്നമംഗലം, റിഷാൽ കുന്നംഗലം, അമീൻ കുന്നമംഗലം, നൗഷാദ് പി കെ, റാഫി എൻ കെ, ഇർഷാദ് വി കെ, നസീബ് വി കെ, സിറാജ് എ പി, സഫീദ്, സമീജ്, ഫാസിൽതുടങ്ങിയവർ പങ്കെടുത്തു കെ കെ ഷമീൽ സ്വാഗതവും, എൻ എം യൂസഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *