ടാര്‍സന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ജോ ലാറ വിമാനാപകടത്തില്‍ മരിച്ചു..58 വയസായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെച്ചാണ് വിമാനം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും മരണപ്പെട്ടു.

സെസ്‌ന 501 എന്ന വിമാനമാണ് നാഷ് വില്ല് ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

1989 ല്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ മൂവി ടാര്‍സന്‍ ഇന്‍ മാന്‍ഹാട്ടന്‍ എന്ന ചിത്രത്തിലാണ് ലാറ ടാര്‍സനായി എത്തുന്നത്. പിന്നീട് അദ്ദേഹം ടെലിവിഷന്‍ സീരീസായ ടാര്‍സന്‍; ദി എപ്പിക് അഡ്വെഞ്ചറില്‍ അഭിനയിച്ചു. 2018 ലാണ് ഗ്വെന്‍ ഷാംബ്ലിന്‍ ലാറയെ താരം വിവാഹം കഴിക്കുന്നത്. ക്രിസ്റ്റ്യന്‍ വെയിറ്റ് ലോസ് ഗ്രൂപ്പായ വെയിറ്റ് ലോസ് മിനിസ്ട്രീസിന്റെ നേതാവാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *