ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരേ ഡൽഹി പോലീസിന്റെ നടപടി .തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ട്വിറ്ററിൽ അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോ​ഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം വ്യക്തമാക്കി.സിഎസ്എഎം ഉള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററിൽ ലഭ്യമാണ്. പോക്സോ ആക്ട് പ്രകാരം സിഎസ്എഎം നീക്കം ചെയ്യാൻ ടെക്ക് കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ പറഞ്ഞു.

കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഐ.ടി ഭേഭഗതി നിയമം പാലിക്കാൻ സമൂഹമാധ്യമങ്ങൾ ബാധ്യസ്ഥരാണെന്നും ഇതിനായി മൂന്ന് മാസം സമയവും കേന്ദ്രം നൽകിയിരുന്നു. മാർച്ച് 25നായിരുന്നു അവസാന ദിവസം. തുടർന്ന് മാർച്ച് 26ന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിന് മറുപടി നൽകി. എന്നാൽ ട്വിറ്റർ മുഖം തിരിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ട്വിറ്ററിനെതിരായ നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *