വിമുക്ത ഭടന്മാർക്ക് തൊഴിലവസരം

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. ഫോണ്‍ : 0495 2962321.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ഓഫീസേർസ് ക്ലബ് ഒരു ലക്ഷം രൂപ സംഭാവന നൽകി. സെക്രട്ടറി പി.ഗോപാലകൃഷ്ണനിൽ നിന്ന് ജില്ലാ കലക്ടർ സാംബശിവ റാവു ചെക്ക് ഏറ്റുവാങ്ങി.

മരം ലേലം

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കാമ്പസില്‍ പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല ചാരവട്ട മരങ്ങള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ലേലം ചെയ്യും. ഈ ലേലത്തിന് ക്വട്ടേഷനുകളും സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ. വനിതാ പോളിടെക്നിക് കോളേജ്, മലാപ്പറമ്പ്, കോഴിക്കോട് എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡി.ഡി അടക്കം ചെയ്ത മുദ്ര വെച്ച കവറില്‍ ജൂണ്‍ 10 നു വൈകീട്ട് നാല് മണിക്കകം മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2370714.

ക്വട്ടേഷൻ / ലേലം

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും ചെങ്കല്ലുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ജൂണ്‍ 11 ന് ഉച്ചക്ക് 12 മണിക്ക് കോളേജ് ഓഫിസില്‍ ന ടക്കും. ഈ ലേലത്തിന് ക്വട്ടേഷനുകളും സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ. വനിതാ പോളിടെക്നിക് കോളേജ്, മലാപ്പറമ്പ്, കോഴിക്കോട് എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡി.ഡി അടക്കം ചെയ്ത മുദ്ര വെച്ച കവറില്‍ ജൂണ്‍ 10 നു വൈകീട്ട് നാല് മണിക്കകം മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2370714.

ക്‌ളാര്‍ക്ക് – ടൈപ്പിസ്റ്റ് : ഇന്റര്‍വ്യൂ മാറ്റി

കൊയിലാണ്ടി ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ക്‌ളാര്‍ക്ക് – ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനേയുള്ള നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ ലോക്ക് ഡൗണ്‍ നിട്ടീവെച്ച സാഹചര്യത്തില്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഹോമിയോപ്പതി വകുപ്പില്‍ നിയമനം

 കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷനിൽ താല്‍കാലിക ഒഴിവ് നിലനില്‍ക്കുന്ന നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള       ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൂടിക്കാഴ്ചക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ) ബയോഡാറ്റ സഹിതം ജൂണ്‍ 15 നകം  തപാല്‍ മുഖേനയോ dmohomoeokkd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം.   യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ഹോമിയോ) അറിയിച്ചു.  യോഗ്യത  : നഴ്‌സ്  ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ്, അറ്റന്റര്‍/നഴ്‌സിംഗ് അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി.യും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ 3 വര്‍ഷത്തെ പരിചയവും, ഫാര്‍മസിസ്റ്റ്: - സി.സി.പി    (ഹോമിയോ) /എന്‍.സി.പി.(ഹോമിയോ). കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371748.

ജൂനിയര്‍ റസിഡന്റ് താൽകാലിക നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്കായി വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവിലേക്കും 2021-22 വര്‍ഷക്കാലയളവില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും ജൂനിയര്‍ റസിഡന്റുമാരെ താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 52,000 രൂപ വേതനത്തോടെ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകൾ ഉള്‍പ്പെടെയുളള അപേക്ഷ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം estgmcm@gmail.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ മൊബൈല്‍ ഫോൺ നമ്പര്‍ ഉണ്ടായിരിക്കണം. അധികയോഗ്യതയുളളവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0483 2764056.

ഉമ നെല്‍വിത്ത് വില്പനയ്ക്ക്

പുതുപ്പാടി വിത്തുല്പാദന കേന്ദ്രത്തില്‍ 8,300 കിലോഗ്രാം ഉമ നെല്‍വിത്ത് വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് വിത്തുല്പാദന കേന്ദ്രം സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.
കിലോക്ക് 40 രൂപയാണ് വില. ഫോൺ:9383471809

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം 3 ന്

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം ജൂണ്‍ മൂന്നിന് ഉച്ചക്ക് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുമെന്ന് അസി.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും നേരിട്ട് സമര്‍പ്പിക്കാം. അപേക്ഷിക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയില്‍ പുതുതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലേക്കും (കേരള സിലബസ് – ഇംഗ്ലീഷ് മീഡിയം ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ബ്ലോക്ക് – ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0495-2370379,2370657

അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യു.ഡി.ക്‌ളാര്‍ക്ക്, യു.ഡി.ടൈപിസ്റ്റ് തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21. വിശദ വിവരത്തിന് 0484 2422275

ക്വട്ടേഷന്‍ ക്ഷണിച്ചു

ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവായ ജൂണ്‍ ഒന്‍പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെ കോഴിക്കോട് ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവക്കായി ഒരു ഫൈബര്‍ വളളം വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ നാലിന് ഉച്ചയ്ക്ക് 2.30 മണിക്കകം ക്വട്ടേഷന്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2414074.

Leave a Reply

Your email address will not be published. Required fields are marked *