തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയിലായ സംഭവത്തില്‍ പ്രതികരിച്ച് ഇടത് നേതാക്കൾ.യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികളും കുടുംബവും ഉണ്ടെന്ന് പോലും നോക്കാതെ ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാനായിരുന്നു യു.ഡി.എഫ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോള്‍ കെയ്യോടെ പിടിച്ചിരിക്കുന്നു, ഇന്ന് പോളിംഗ് ദിവസമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെളിവായി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകര്‍ന്ന് വീണുവെന്നും എം സ്വരാജ് പറഞ്ഞു.പരാജയഭീതി കാരണം നികൃഷ്ടമായ രീതിയിൽ യുഡിഎഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയില്‍ യുഡിഎഫ് നടത്തിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞെന്നും കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *