തൃക്കാക്കരയില്‍ മികച്ച പോളിങാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വോട്ടിങ് തീരാന്‍ ഏതാനും മണിക്കൂറുള്‍ മാത്രമിരിക്കെ അമ്പത് ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെ തുടര്‍ന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

അതേസമയം, രാവിലെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടിയിരുന്നു. മരോട്ടിച്ചുവടിലുള്ള 23-ാം നമ്പര്‍ ബൂത്തിലെ ഓഫീസര്‍ വര്‍ഗീസ് ആണ് പിടിയിലായത്. പകരം മറ്റൊരു ഓഫീസറെ നിയമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *