നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതിയും രണ്ടാനച്ഛനുമായ അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചതോടെ പ്രദേശത്ത് സംഘർഷം. പ്രതിയെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു. കുഞ്ഞിന്റെ നെടുമങ്ങാട്ടെ വീട്ടിൽ ജനങ്ങൾ തടിച്ചുകൂടി അഷ്കറിനുനേരെ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. കുറ്റം സമ്മതിച്ചതിനുപിന്നാലെയാണ് പോലീസ് അഷ്കറിനെയും കൊണ്ട് തെളിവെടുപ്പിനെത്തിയത്.
അഷ്കർ കഴിഞ്ഞ ദിവസം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ആണ് കുറ്റസമ്മതം നടത്തിയത്.കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്.
