സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ.സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർ‍വ്വഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ്‌ റേഷൻകടകളിൽ എത്തി.‌ ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.ഈ മാസം 31 മുതൽ ഓഗസ്റ്റ് 2 വരെ മഞ്ഞകാർഡ് ഉടമകൾക്കും ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കിൽ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റർ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *