തൊഴില്‍ തട്ടിപ്പ് കേസില്‍ പിഎസ്പി സംസ്ഥാന പ്രസിഡണ്ട് അറസ്റ്റില്‍.എന്‍ഡിഎ സഖ്യകക്ഷിയായ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുതിരപ്പന്തി സ്വദേശി കെ കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്താതാണ് 17 ലക്ഷം രൂപ തട്ടിയത്.
ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ കാട്ടിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ എതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായും വിശദമായ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.
