തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി.രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്.

വിന്‍ഡ് സ്‌ക്രീനില്‍ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത് .പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് മൂലം അന്താരാഷ്ട്ര യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കാരണം വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. ചരക്കുമായി യാത്രതിരിച്ച വിമാനത്തില്‍ എട്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈലറ്റുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *