സ്‌കൂളുകള്‍ക്ക് മഴക്കാല അവധി നല്‍കുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മഴക്കാലത്ത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കള്‍ക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല. തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതല്‍ സമരം വേണ്ട. കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.
