തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍. സുഗതന് ആറ് മാസം അവധി. സുഗതന് ആറു മാസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷയാണ് മേയര്‍ വി വി രാജേഷ് അംഗീകരിച്ചത്.
നിലവിൽ കാപ്പ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് അവധി അറിയിച്ചത്.
അപേക്ഷയെ അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയര്‍ നിര്‍ദേശിച്ചതോടെ, സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷ് ഉള്‍പ്പെടെ 51 അനുകൂലിച്ചു. അതേസമയം, യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
