കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി കീഴ്ക്കോടതികള്‍ തള്ളിയിരുന്നു.

സംസ്ഥാനം വിട്ടുപോവരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ജൂണ്‍ 28നാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *