കനത്ത മഴയിൽ ട്രെയിനുകൾ പലതും വൈകിയോടുന്നു.എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിലുണ്ടായ സിഗ്‌നല്‍ തകരാര്‍ മൂലം കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചു.കൊല്ലം- കോട്ടയം-എറണാകുളം മെമു എക്‌സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. നിസാമുദ്ദിന്‍-എറണാകുളം മംഗള എക്‌സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷന്‍ സ്റ്റേഷനുപകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.
- ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും
- നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.
- ബുധനാഴ്ച രാവിലെ കായംകുളത്തുനിന്നും 8.50-ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (06450) റദ്ദ് ചെയ്തു.
