ഹണിട്രാപ്പ് സംഘത്തിന്റെ പിടിയിൽ നിന്ന് വ്യവസായി രക്ഷപ്പെട്ടത് തട്ടിക്കൊണ്ടുപോകുന്നതിനിടെ. നിരവധി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള പ്രതികള്‍ ഫേസ്ബുക്ക് വഴിയാണ് വ്യവസായിയെ കെണിയിലാക്കിയത്.കേസില്‍ കൊല്ലം സ്വദേശിനിയും ഭര്‍ത്താവുമുള്‍പ്പെടെ ആറുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാസ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചരാവിലെ കാലടിയിലെ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പാലക്കാട് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ കൈകാലുകൾ കെട്ടി കാറിൽ കയറ്റി കൊണ്ടുപോകുനതിനിടെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ പാതി വഴിയിൽ ഇയാൾ ഇറങ്ങി ഓടിയതോടെയാണ് ഹണി ട്രാപ്പ് പുറത്തെത്തുന്നത്.
കോട്ടയം സ്വദേശി ശരത് ആണ് കേസിലെ പ്രധാന സൂത്രധാരന്‍. സാമ്പത്തിക അടിത്തറയുള്ളവരെ കണ്ടെത്തുകയാണ് സംഘത്തിന്റെ ആദ്യ രീതി. തുടര്‍ന്ന് ഇവരെ ലക്ഷ്യമിട്ട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി മെസേജുകള്‍ അയക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ മെസേജുകള്‍ക്ക് തിരിച്ചു പ്രതികരിക്കുന്നവരെ കെണിയിലാക്കും. ഇത്തരത്തിലാണ് വ്യവസായി കുടുങ്ങിയത്. മറുപടി നല്‍കിയ വ്യവസായിയെ വലയിലാക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ ദേവു, ഗോകുല്‍ എന്നിവരെ പണം വാഗ്ദാനം നല്‍കി ശരത് കൂടെ ചേര്‍ത്തു. വ്യവസായിയുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ ഇതിനായി മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പാലക്കാട് യാക്കരയിലും, ഇരിങ്ങാലക്കുടയിലും വീട് വാടകയ്ക്ക് എടുത്തു. ഒലവക്കോട് എത്തിയ വ്യവസായിയെ ‘അമ്മ ആശുപത്രിയിലാണെന്നും ഒറ്റക്കാണെന്നും പറഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ വ്യവസായിയെ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടില്‍ വീട്ടിലെത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയുംചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവന്‍ മാല, മൊബൈല്‍ ഫോണ്‍, ആയിരംരൂപ, എ.ടി.എം. കാര്‍ഡ്, കാര്‍ എന്നിവ തട്ടിയെടുത്തു. അക്കൗണ്ടില്‍നിന്ന് പണമയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെട്ടു.ശരത്തും കൂട്ടരും അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *