കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണിത്. പേട്ടയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്ക് 1.8 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറയിലേക്കും മെട്രോ എത്തുന്നത് കൊച്ചിക്കാര്‍ക്ക് വളരെ സഹായകരമാകും.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് കൊച്ചിയില്‍ എത്തുന്നത്. മുന്‍പ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *