ഹർഷിനയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ച സ്ഥിതിക്ക് സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം

പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക. നാളെ കോടതിയിൽ അന്വേഷ റിപ്പോട്ട് സമർപ്പിക്കുന്നതോടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു.തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.ഇതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.അതേ സമയം, നീതി തേടി ഹർഷിന നടത്തുന്ന സമരം 102 ദിവസത്തിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *