ഈ ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ.കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.
ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റൊഴിഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ ജനപ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ച് സജ്ജമാക്കിയിരുന്നു. അന്നും മുന്‍ഗണന ജവാന് തന്നെയായിരുന്നു. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്.
പ്രത്യേകിച്ചൊരു ബ്രാന്‍ഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം നല്‍കണമെന്നായിരുന്നു മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശം.