ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് നാദാപുരം പോക്സോ കോടതി. കേസിലെ ഒന്ന്, മൂന്ന്, നാല് പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ്, രാഹുൽ, അക്ഷയ് എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും വിധിച്ചു. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സായൂജാണ് കേസിലെ ഒന്നാം പ്രതി. 17 വയസ്സുകാരിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് ശീതളപാനീയത്തിൽ ലഹരി നൽകി മറ്റ് മൂന്ന് പ്രതികളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

തുടർന്ന്, അബോധാവസ്ഥയിലായ കുട്ടിയെ ഇവർ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ആദ്യനാളുകളിൽ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പരാതി പോലീസിന് മുന്നിലെത്തുന്നത്. നാദാപുരം എ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *