വോട്ടർ പട്ടിക പുതുക്കൽ യജ്ഞം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നുഅന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന്പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കലക്ടറുമായ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കുറ്റമറ്റ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച അദ്ദേഹം, കരട് വോട്ടർ പട്ടിക പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ ഒമ്പത് വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണിത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും അവസരവുമുണ്ട്.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഫോട്ടോ ഇല്ലാത്ത കരട് വോട്ടർ പട്ടിക പോളിംഗ് സ്റ്റേഷൻ തിരിച്ച് ഡൗൺലോഡ് ചെയ്യാം. കൂടാതെ താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ബി.എൽ.ഒ. മാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൽ പേരുണ്ടോയെന്ന് electoralsearch.eci.gov.in എന്ന വെബ് സൈറ്റിലൂടെയും പരിശോധിക്കാം. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം 2024 ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുംജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, ഇ പ്രേം കുമാർ (സിപിഎം), കെ പി ബാബു (ഐഎൻസി), ടി ടി ഇസ്മയിൽ (ഐയുഎംഎൽ), കെ എം പോൾസൺ (കേരള കോൺഗ്രസ്-എം), ഇ കെ മുഹമ്മദ് റഫീഖ് (ആർഎസ്പി), പി ഹരിദാസൻ (ബിജെപി), അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, എന്നിവർ പങ്കെടുത്തു
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
