ബംഗളുരൂവിലെ മൂന്ന് ദിവസത്തെ സുഖ ചികിത്സക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്‌നി കാമിലയും മടങ്ങി. . ബുധനാഴ്ച രാവിലെ ഏഴിന് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു മടക്കം. സുല്‍ത്താന്‍ബത്തേരി സ്വദേശി ഡോ. ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലായിരുന്നു ചികിത്സ. വിവിധതരം തെറാപ്പികള്‍ക്കു പുറമെ രാവിലെ ഒരുമണിക്കൂര്‍ യോഗയും ഉണ്ടായിരുന്നു.
കാമില ഒന്‍പതാംതവണയാണ് സൗഖ്യയിലെത്തുന്നത്. 2022-ല്‍ രാജാവായി സ്ഥാനമേറ്റശേഷം ചാള്‍സ് മൂന്നാമന്റെ ആദ്യസന്ദര്‍ശനമാണിത്. നേരത്തേ ഒരുതവണ എത്തിയിരുന്നു. സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ്സ് യോഗത്തിന് ശേഷമാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്.സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ ഔദ്യോഗികസ്വീകരണമോ മറ്റു ചടങ്ങുകളോ ഉണ്ടായിരുന്നില്ല. സ്‌കോട്ട്ലന്‍ഡ് യാര്‍ഡും കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമാണ് സുരക്ഷയൊരുക്കിയത്. കാമില ഒരാഴ്ചമുന്‍പു സൗഖ്യയിലെത്തിയിരുന്നു.