കൊച്ചി: ഒറ്റ തന്ത പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയില്‍ പറ്റും. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്ത് വിട്ടോ. അപ്പോള്‍ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.