കുന്ദമംഗലം : സംഘ് പരിവാറിന് കേരളത്തില്‍ മണ്ണൊരുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണ് സി.പി.എം എന്നും ആര്‍.എസ്.എസിന് ദാസ്യ വേല ചെയ്യുന്ന പണി പിണറായി വിജയന്‍ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അസ്ലം ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. എ.പി. വേലായുധന്‍, സലാഹുദ്ദീന്‍ ചേളന്നൂര്‍, എം.എ. സുമയ്യ എന്നിവര്‍ സംസാരിച്ചു. ഇന്‍സാഫ് സ്വാഗതവും കെ.കെ. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിനും ഭാരവാഹി തെരെഞ്ഞെടുപ്പിനും ജില്ല വൈസ് പ്രസിഡന്റ് എ.പി. വേലായുധന്‍, ജില്ല സമിതി അംഗം കെ. സലാഹുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍ : ഇ.പി. ഉമര്‍ (പ്രസി.), ഇന്‍സാഫ് പതിമംഗലം (വൈസ് പ്രസി.), കെ.കെ. അബ്ദുല്‍ ഹമീദ് (സെക്ര.), എം.പി. അഫ്സല്‍ (ജോ.സെക്ര.), റഹീന (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *