പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.പുതുവത്സര രാത്രിയിൽ ബാറുകളുടെ പ്രവർത്തനസമയം എക്‌സൈസ് വകുപ്പ് നീട്ടിനൽകിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകൾ ജനുവരി ഒന്നാം തീയതി പുലർച്ചെ അഞ്ചുവരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പുലർച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതികൾ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പർ: 9447178000,9061178000.

Leave a Reply

Your email address will not be published. Required fields are marked *