ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയില്‍ ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച 17കാരന് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഹസന്‍പൂരിലെ കയാസ്താനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സ് സൈനി സുഹൃത്തുക്കള്‍ക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നു. കളി കഴിഞ്ഞയുടന്‍ തണുത്ത വെള്ളം കുടിച്ച പ്രിന്‍സ് പെട്ടെന്ന് ബോധരഹിതനായി. സുഹൃത്തുക്കള്‍ വിവരം പ്രിന്‍സിന്റെ മാതാപിതാക്കളെ അറിയിച്ചു.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
