കണ്ണൂര്‍: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഎം നേതാക്കള്‍. ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെത്തിയത്.

ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീജിത്ത്.

2008 മാര്‍ച്ച് അഞ്ചിനാണു വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *