തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ച മൂന്നാം തവണയും ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കാര്യം ഇനിയും പറയാൻ തനിക്ക് മടിയോ ഭയമോ ഇല്ല. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പ സംഗമ പരിപാടിയുടെ സമയത്ത്, മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്? ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചു.

ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐക്കെതിരെ അതിരൂക്ഷമായ വെള്ളാപ്പള്ളി നടേശൻ അതിരൂക്ഷമായാണ് വിമർശിച്ചത്. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *