ജനമനസ്സില്‍ വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയുടെ പേരിലാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നായിരുന്നു മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രതികരണം. വിഴിഞ്ഞം പൂര്‍ത്തീകരിച്ച സര്‍ക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മന്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. അക്കാലത്ത് നിരവധി ആരോപണങ്ങള്‍ കേട്ടതാണെന്നും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *