വയറിളക്ക രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി കെ.എം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് ,ഹാന്‍ഡ് വാഷിംഗ് ടെക്‌നിക്, ഒ.ആര്‍.എസ് തയ്യാറാക്കുന്ന രീതി എന്നിവ പരിചയപ്പെടുത്തി.
ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ വെങ്കിടലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലാഭായി വി. ആര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ , ആന്റണി കെ.റ്റി എന്നിവര്‍ സംസാരിച്ചു.