തമിഴ്നാട്ടിലെ ബിഎസ്പി നേതാവ് ആംസ്ട്രോങിന്റെ കൊലപാതകക്കേസ് പ്രതിയെ തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഗുണ്ടാനേതാവ് തിരുവെങ്കിടത്തിനെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം തിരുവെങ്കിടം ഉള്‍പ്പെടെയുള്ള 4 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആംസ്ട്രോങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് പുരോഗമിക്കുകയായിരുന്നു. ചെന്നൈ മാധാവരത്ത് വച്ചാണ് പൊലീസ് തിരുവെങ്കിടത്തിന് നേരെ വെടിയുതിര്‍ത്തത്. മാധാവരത്ത് വച്ച് ഇയാള്‍ ഓടിരക്ഷപ്പെട്ടപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *