രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 161 കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. ഇതില്‍ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര് രോഗമുക്തി നേടി.
കോവിഡ് വ്യാപനം കൂടുതൽ മഹാരാഷ്ട്രയിലാണ് . കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യത്തുടനീളം 1,58,607 പേരുടെ ജീവനും കോവിഡ് കവര്‍ന്നു.