കോഴിക്കോട്: എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ സിയസ്‌കൊ പ്രസിഡണ്ടുമായ തിരുവണ്ണൂരിലെ ‘സലീലം’ എഞ്ചിനീയര്‍ പി മമ്മദ് കോയ (70) ഖസാക്കിസ്ഥാനില്‍ അന്തരിച്ചു. കെ.എന്‍.എം മര്‍ഖസുദ്ദഅവ സംസ്ഥാന സമിതി അംഗമാണ്. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സൗത്ത് റോട്ടറി മുന്‍ പ്രസിഡന്റ്, പദവികള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സിയസ്‌കോ യതീം കെയര്‍ ആന്റ് ഐ.ടി.ഐ എന്നിവയുടെ ചെയര്‍മാനാണ്. എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആസൂത്രണം, മൂല്യനിര്‍ണ്ണയം എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള സിവില്‍ എഞ്ചിനീയറാണ്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബില്‍ടെക് ഗ്രൂപ്പ്‌സ് എഞ്ചിനീയേഴ്‌സ്, പ്ലാനേഴ്‌സ് ആന്‍ഡ് വാല്യൂവേഴ്‌സ്’ എന്ന സ്ഥാപനത്തില്‍ ചീഫ് കണ്‍സള്‍ട്ടന്റാണ്. ‘ഉസ്ബക്കിസ്ഥാനിലെ മുന്തിരിവള്ളികള്‍’, ‘ഹജ്ജ് യാത്ര: ഓര്‍മ്മകള്‍, അനുഭവങ്ങള്‍’ എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങളും സാമൂഹികസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 30ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പരേതനായ പാലോറ കുഞ്ഞഹമ്മദിന്റെയും മുല്ല വീട്ടില്‍ ഫാത്തിമയുടെയും മകനാണ്.

ഭാര്യ: സലീന. മക്കള്‍: മുംസിന, മുംഷാന, മുംഷാദ്. മരുമക്കള്‍: മുഹമ്മദ് ഷമീര്‍, നബീല്‍, നാഫിയ. സഹോദരങ്ങള്‍: കദീജ, നഫീസ, ബീരാന്‍ കോയ, ആമീന, ഇസ്മയില്‍.

Leave a Reply

Your email address will not be published. Required fields are marked *