ഫ്ളവേഴ്സ് ചാനൽ നടത്തുന്ന പുതിയ പരിപാടിയായ ഫ്ളവേഴ്സ് ഒരു കോടിയിലേക്ക് പങ്കെടുക്കാൻ കുന്ദമംഗലത്തുകാരിയും.കുന്ദമംഗലം വരട്ടിയാക്കൽ പീടിക പറമ്പത്ത് പുറായിൽ സുരേന്ദ്രൻ റീന ദമ്പതികളുടെ മകളായ ദേവികക്കാണ് ആണ് ഈ അവസരം ലഭിച്ചത്. ബിയോഡേറ്റ അയച്ച ശേഷം നടന്ന ഓൺലൈൻ ഓഡിഷനിലൂടെയാണ് ദേവിക സെലക്ട് ആകുന്നത്.ശേഷം നടന്ന ഫൈനൽ ഓഡിഷനിലും ദേവിക തൻ്റെ മികവ് പുലർത്തി പ്രായഭേദമന്യേ നടത്തുന്ന പരിപാടിയായതിനാൽ തന്നെ കടമ്പകൾ ഏറെ കടന്നാണ് ദേവിക മത്സരിക്കാനായി ചുവടുറപ്പിക്കുന്നത്. കുന്ദമംഗലം ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക.
ഒരിടവേളയ്ക്ക് ശേഷം ആർ ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സിന്റെ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരിപാടിയാണിത്.
