നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ലഗേജില്‍ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നല്‍കിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം രണ്ട് മണക്കൂര്‍ വൈകുകയും ചെയ്തു.

ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാഗില്‍ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ബാഗില്‍ ബോംബാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *