ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് ഇടിവോടെ ഓഹരി വിപണിയില്‍ വ്യാപാരത്തിന് തുടക്കം. ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്സിന്റെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്ടത്തിന്റെ ചുവടുപിടിച്ച് സെന്‍സെക്സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്സ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

അതേസമയം, ഹിന്‍ഡന്‍ബര്‍ഗിന്റെ കഴിഞ്ഞ തവണത്തെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *