മുക്കം: കൊടിയത്തൂരില്‍ സദാചാര ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍ സ്വദേശി ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ചയാണ് ആബിദിനെ ചുള്ളിക്കാപറമ്പിലെ അക്ഷയ സെന്ററില്‍ നിന്നും ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുണ്ട്.
അക്ഷയ സെന്ററിലെ ജീവനക്കാരിയുടെ ഭര്‍ത്താവും മറ്റുള്ളവര്‍ക്കുമെതിരെ സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോവല്‍ ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും ഉടന്‍ പിടിയിലാകുമെന്നും മുക്കം പൊലീസ് അറിയിച്ചു.
