ഇടുക്കി: ഉടുമ്പന്‍ചോലയില്‍ കാണാതായ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തുള്ള തോടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുത്തശ്ശി ജാന്‍സിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.