മദ്യപാന ശീലം കുടുംബബന്ധങ്ങളെ ശിഥിലമാക്കന്ന കാഴ്ചകളാണ് വനിത കമീഷൻ നടത്തുന്ന അദാലത്തുകളിലുടനീളം കാണാൻ കഴിയുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. കുമളി വ്യാപാര ഭവനില്‍ നടന്ന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മദ്യം, അത് ഉപയോഗിക്കുന്ന ആളിനെ മാത്രമല്ല അവരുടെ കുട്ടികളെയും, കുടുംബത്തെയും ദോഷകരമായി ബാധിക്കുന്നു. നല്ല കുടുംബ അന്തരീക്ഷത്തിന് മാത്രമേ കുട്ടികൾക്ക് നല്ല ഭാവി നൽകാനാവൂ. അതുകൊണ്ട് മക്കളെയോർത്തെങ്കിലും മദ്യപാന ശീലം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. കൗൺസിലിംഗിലൂടെയും , ബോധവത്കരണ ക്ലാസ്സുകളിലൂടെയും ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ് വനിത കമ്മീഷൻ. കുടുംബ വിഷയങ്ങൾക്ക് പുറമെ അയൽപക്ക പ്രശ്നങ്ങൾ ,വഴിത്തർക്കം എന്നിവയും അദാലത്തിൽ പരിഗണിക്കപ്പെട്ടു. ആകെ ലഭിച്ച 41 പരാതികളിൽ 11 എണ്ണത്തിലും പൂർണ്ണമായ തീർപ്പുണ്ടാക്കാൻ കഴിഞ്ഞു. മൂന്ന് എണ്ണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈക്കോളജിസ്റ് , നിയമവിദഗ്ധൻ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ കമ്മീഷൻ അംഗത്തെ സഹായിക്കുന്നതിനായി അദാലത്തിൽ പങ്കെടുത്തു.ചിത്രം: കുമളി വ്യാപാര ഭവനില്‍ നടന്ന വനിത കമ്മീഷൻ അദാലത്തിൽ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പരാതി കേൾക്കുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
