പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്റിൽ ഇന്ത്യയുടെ മൂന്നാം സ്വർണ മെഡൽ സ്വന്തമാക്കി. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരൻ സ്വർണം എറിഞ്ഞിട്ടിത്. പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്റെ നേട്ടം.ഈ ഇനത്തിൽ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ടോക്കിയോ പാരാലിംപിക്സിലും സുമിത് അന്റിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റെന്ന നേട്ടവും സുമിതിനെ തേടിയെത്തി. ഇന്ത്യക്കായി ഷൂട്ടിംഗിൽ അവനിയും ബാഡ്മിന്റിണിൽ നിതേഷ് കുമാറുമാണ് പാരിസിൽ സ്വർണം നേടിയ മറ്റ് താരങ്ങൾ.മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ശീതൾ ദേവി-രാകേഷ് കുമാർ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. ഇറ്റാലിയൻ സഖ്യത്തെ ഒരു പോയന്റിന് തോൽപ്പിച്ചാണ് ഇരുവരുടെയും നേട്ടം. വ്യക്തിഗത ഇനത്തിൽ ശീതൾ ദേവി ലോക റെക്കോർഡ് മറികടന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന സുഹാസ് യതിരാജ് ഫൈനലിൽ പരാജയപ്പെട്ടു.ഫൈനലിൽ ഫ്രാൻസ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി നേരിട്ട സുഹാസ് വെള്ളിമെഡൽ കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 14 ആയി. മെഡൽ പട്ടികയിൽ ഇന്ത്യ 14-ാം സ്ഥാനത്തേക്ക് ഉയർന്നു. ചൈന, ബ്രിട്ടൺ, അമേരിക്ക രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
