സംസ്ഥാന സർക്കാറിൻ്റെ തീരുമാന പ്രകാരം കോഴിക്കോട് ജില്ല പഞ്ചായത്ത് 2024- 2025 പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് വെട്ടി കുറച്ചതോടെ കുന്ദമംഗലം ഡിവിഷന് മാത്രം 85 ലക്ഷം രൂപയുടെ പദ്ധതി നഷ്ടമാവുമെന്ന് ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ്ലാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പെരുവയൽ പഞ്ചായത്തിലെ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന് അനുവദിച്ച 20 ലക്ഷം രൂപ കുറ്റികാട്ടൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻ്റർലോക്ക് പാകാൻ അനുവദിച്ച 10 ലക്ഷം രൂപ ആറാം മൈയിൽ കീഴ്മാട് റോഡ് നവീകരണത്തിന് അനുവദിച്ച 10 ലക്ഷം രൂപ കോട്ടാംപറമ്പ് കുറ്റികാട്ടൂർ റോഡ് നവീകരണത്തിന് അനുവദിച്ച 15 ലക്ഷം രൂപ പെരുവയൽ പഞ്ചായത്തിൽ കാർഷിക വിപണന കേന്ദ്രം നിർമ്മിക്കാൻ അനുവദിച്ച 15 ലക്ഷം രൂപ എന്നീ പദ്ധതികൾ കുന്ദമംഗലം ഡിവിഷന് നഷ്ടമാവും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെ പ്രദേശിക വികസനം അട്ടിമറിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ കൈയും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയാണെന്നും സർക്കാറിൻ്റെ ഈ നെറികേടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെമ്പർ എം. ധനീഷ് ലാൽ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020