റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ.വീണ മാധവന് നല്കി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ റെയ്ഡ്കോ ചെയര്മാന് എം സുരേന്ദ്രന്, ഡയറക്ടര്‍ ആര്.അനില്‍ കുമാര്‍, സിഇഒ വി.രതീശന്, മാര്‍ക്കറ്റിങ് മാനേജര്‍ മിന്നുഷ്.ആര്.രമേഷ്, ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീജിത്ത് സി.എച്ച്, ബിജുലാല്‍ കെ.വി എന്നിവര്‍ പങ്കെടുത്തു.