വടകര: നാദാപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. രണ്ട് പേര്‍ പിടിയില്‍.കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് , കമ്പളക്കാട് സ്വദേശിനി അഖില എന്നിവര്‍ അറസ്റ്റില്‍ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *