:പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *