ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് ജോലിക്കാരന് പരിക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെനടന്ന സംഭവത്തിൽ പരിക്കേറ്റ തൊഴിലാളി ബാപി ദാസിന്റെ കൈ വിരലുകൾ അറ്റു.

സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. ബാപി ദാസിന്റെ മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, പരിശോധനയില്‍ ബ്ലോച്ച്മാന്‍ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍നിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം സീല്‍ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫൊറന്‍സിക് സംഘവും മേഖലയില്‍ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *