മലപ്പുറം: മലപ്പുറത്ത് നിപ സംശയിച്ച യുവാവ് മരിച്ചതിന് പിന്നാലെ മൂന്ന് പേര്‍ക്ക് നിപ ലക്ഷണം. തിരുവാലി പഞ്ചായത്തിലെ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്.

നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേള്‍ ഉള്‍പ്പെട്ടതോടെ തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. നാളെ മുതല്‍ കൂടുതല്‍ പനി സര്‍വേകള്‍ പഞ്ചായത്തില്‍ ആരംഭിക്കും. ഇന്ന് വൈകിട്ടോടെ പുനെ വൈറോളജി ലാബില്‍ നിന്ന് പരിശോധന ഫലങ്ങള്‍ എത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോയെന്ന് തീരുമാനിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *