കൊല്ലം: വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് (33)ആണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. തങ്കശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിച്ചശേഷം പ്രതി ഓടിരക്ഷപ്പെട്ടു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കാവനാടുഭാഗത്തുനിന്നാണ് ജോസഫിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *