തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. പൊലീസും ഫയര്‍ഫോഴും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. ഷൈലനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *