ജാർഖണ്ടിലെ ഗൊഡയിലെ അദാനി നിലയത്തിൽ നിന്നുള്ള വൈദ്യുതി ഇന്ത്യയിൽ വില്ക്കാൻ അനുമതിയായതോടെ 130 കിലോമീറ്റർ വിതണ ലൈൻ നിർമ്മിച്ച് ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കും. 1600 മെഗാവാട്ട് നിലയത്തിലെ വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് നേരത്തെ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിലെ സർക്കാർ മാറ്റത്തെ തുടർന്നാണ് വൈദ്യുതി ഇന്ത്യയിൽ തന്നെ വിൽക്കാനുള്ള അനുമതി.ഗൊഡയിലെ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ, 2017ലാണ് ബംഗ്ലാദേശ് സർക്കാർ അദാനി പവറുമായി കരാർ ഒപ്പുവെച്ചത്. എന്നാൽ സമീപ കാലത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ബംഗ്ലാദേശിൽ നിലവിൽ വന്ന ഇടക്കാല സർക്കാർ ഈ കരാർ പുനഃപരിശോധിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി ഇന്ത്യയിൽ വൈദ്യുതി വിൽക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ബിഹാറിലെ ലഖിസരായ് സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി വൈദ്യുതി നിലയത്തെ ബന്ധിപ്പിക്കാനാണ് നീക്കം. 130 കിലോമീറ്റർ പ്രസരണ ലൈനും സബ്സ്റ്റേഷനിൽ അധിക സൗകര്യങ്ങളും ഇതിനായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് നിർമിക്കും.ഗൊഡ നിലയത്തിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ബങ്ക സബ് സ്റ്റേഷൻ വഴി ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാൻ അനുവദിക്കണമെന്ന അദാനി കമ്പനിയുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ തള്ളിയിരുന്നു. മറ്റ് സാധ്യതകൾ തേടാനായിരുന്നു ഉപദേശം. എന്നാൽ കണക്ടിവിറ്റി അനുമതി നൽകിയതിന് പിന്നാലെ, ഈ തീരുമാനം പ്രധാന ലൈനുകളിൽ അമിത ലോഡിന് കാരണമാവുമെന്ന വിമർശനവും ഉയർന്നിരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
