കൊച്ചി: എറണാകുളം പട്ടിമറ്റത്ത് പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്കോയിലെ ഡോര്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *