രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഉപദേശക സ്ഥാനം രാജിവച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചതായി അദ്ദേഹം പറഞ്ഞു.‘പൊതുജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം കണക്കിലെടുത്ത്, നിങ്ങളുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല.
ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ദയാപൂര്‍വം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ പ്രശാന്ത് കിഷോര്‍ കത്തില്‍ പറയുന്നു.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു പ്രശാന്ത് കിഷോര്‍. ബംഗാളിനുശേഷം താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജിയെന്നത് ഏറെ ശ്രദ്ധേയമാണ്.
2022 ല്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വര്‍ഷം മാര്‍ച്ചില്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രശാന്ത് കിഷോറിനെ തന്റെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *